തച്ചമ്പാറ: നാരായണ നിവാസിൽ മേലൂർ സ്രാമ്പിക്കൽ ശങ്കരനാരായണൻ നായർ (88) നിര്യാതനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: വെൺമരത്തിൽ ശാരദ (തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപിക).
മക്കൾ: കൃഷ്ണകുമാർ (കെ.എസ്.ഇ.എസ്.എൽ ജില്ല സെക്ര), മീന (മുൻ അധ്യാപിക, എം.എം.യു.പി സ്കൂൾ പുതുപ്പരിയാരം), സത്യനാഥൻ (അധ്യാപകൻ, മണ്ണാർക്കാട് ഐ.ടി.ഐ), ഗീത (അധ്യാപിക, ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ തച്ചമ്പാറ).
മരുമക്കൾ: രമണി (അധ്യാപിക, ജി.യു.പി.എസ് കടമ്പഴിപ്പുറം), ദേവിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ), ജ്യോതിലക്ഷ്മി (അധ്യാപിക, യൂണിറ്റി എ.യു.പി സ്കൂൾ മണ്ണാർക്കാട്), വിജയശങ്കർ (വിമുക്തഭടൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.