മുണ്ടൂർ: അറങ്ങാശേരി പരേതനായ ഫ്രാൻസിസിന്റെ മകൻ ജോസഫ് (89) നിര്യാതനായി. പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്മെന്റ് ടെക്നിക്കൽ സൂപ്പർവൈസറായിരുന്നു.
മുണ്ടൂർ പള്ളി ട്രസ്റ്റി, മദ്യവിരുദ്ധ സമിതി പ്രസിഡന്റ്, സെന്റ് വിൻസെന്റ് ഡി പോൾ കോൺഫറൻസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ റോസിലി ജോസഫ്.
മക്കൾ: അഗസ്റ്റിൻ (കോസി പ്ലാനേഴ്സ് മുണ്ടൂർ), ജോയ് (ഹോട്ട് ഐസ് മുണ്ടൂർ), ജോജി (മെർസലീസ് ഐസ്ക്രീം ഹെഡ് ഓഫ് ഓപ്പറേഷൻ), ഷെർലി. മരുമക്കൾ: ഷീബ, ഡാലി, ജൂലി (ട്രിനിറ്റി ഫാർമസി പാലക്കാട്), ജോസഫ് വിൽസൺ (വൈദ്യരത്നം ആയുർവേദശാല, അമല നഗർ).
സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടൂർ കർമല മാതാ ദേവാലയ സെമിത്തേരിയിൽ.