പേരൂര്‍ക്കട: 70 കാലഘട്ടത്തില്‍ ഇന്ത്യയിലെ വേഗതകൂടിയ ഓട്ടക്കാരന് പേരൂര്‍ക്കട ജുമാ മസ്ജിദിനു സമീപം അസീസ് മന്‍സിലില്‍ അസീസ് (78) അന്തരിച്ചു. ഓള് ഇന്ത്യ പൊലീസ് മീറ്റിലെ റിക്കോര്‍ഡ് ഹോള്‍ഡറായിരുന്നു. ‘പറക്കും അസീസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഔദ്യോഗിക ജീവിതത്തിനുശേഷം അത്ലറ്റിക് രംഗത്ത് സ്റ്റാര്‍ട്ടറായും ബീഹാര്‍ ടാറ്റായുടെ അത്ലറ്റിക് കോച്ചായും പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: മാജിത അസീസ്. മക്കള്‍: നാസ്, നാസ്മ. മരുമക്കള്‍: സജിന, ഇക്ബാല്‍. ഖബറടക്കം ബുധനാഴ്ച രാവിലെ 9.00ന് അഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.