ഈസ്റ്റ്ഹിൽ: ജന്മഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്ററും എസ്.എൻ.ഡി.പി യോഗം ബിലാത്തിക്കുളം ശാഖ സെക്രട്ടറിയുമായ കെ. മോഹൻദാസിന്റെ ഭാര്യ തട്ടാറക്കൽ ഗീത (62) നിര്യാതയായി. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു. മകൾ: ലക്ഷ്മിപ്രിയ (വിദ്യാർഥി). പരേതരായ ചോയിയുടെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: സജിനി, മിനി, പ്രസാദ് (മണി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.