കോഴിക്കോട്: പരേതനായ ഡോ. പി.സി. നെടുങ്ങാടിയുടെ ഭാര്യ എഴുത്തശ്ശൻകളത്തിൽ അമ്മാളുക്കുട്ടി കോവിലമ്മ (96) ആനി ഹാൾ റോഡിലുള്ള ‘സുരഭി’യിൽ നിര്യാതയായി. പരേതരായ കെ.സി.സി.രാജ-എ. ശിന്നമാളു കോവിലമ്മ എന്നിവരുടെ മകളാണ്. മക്കൾ: എ. നന്ദിനി വാസുദേവൻ, എ. ഗോപിനാഥ് (റിട്ട. ക്യാപ്റ്റൻ-സുരഭി ഗ്യാസ്, കുണ്ടായിത്തോട്), എ. ജയരാമൻ, ഡോ. ഇന്ദിര രവിശങ്കർ ബാബു. മരുമക്കൾ: പരേതനായ ഡോ. ടി.എൻ. വാസുദേവൻ തിരുമുൽപ്പാട് (നിലമ്പൂർ), സുജാത ജയരാമൻ, പ്രഫ. ബി. രവിശങ്കർ ബാബു. സംസ്കാരം ഇന്ന് രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.