വേളം: ആദ്യകാല മുസ് ലിം ലീഗ് ഭാരാവാഹിയും തീക്കുനി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും കടമേരി യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ തീക്കുനിയിലെ പി. ബാബു മൗലവി (78) നിര്യാതനായി. മുസ് ലിം ലീഗ് ജില്ല കൗൺസിലർ, വേളം പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ, തീക്കുനി ശാഖാ മുസ് ലിം ലീഗ് പ്രസിഡന്റ്, തീക്കുനി നജാത്തുൽ ഇസ് ലാം മദ്റസ കമ്മിറ്റി പ്രസിഡന്റ്, ചേരാപുരം മുസ് ലിം റീലീഫ് കമ്മിറ്റി വൈസ് പ്രസിഡന്റ്, എസ്.വൈ.എസ് തീക്കുനി ശാഖ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: പാത്തു. മക്കൾ: ബി. മുശ്ത്താഖ് (അധ്യാപകൻ നിട്ടൂർ എം.എൽ.പി സ്കൂൾ, കെ.എ.ടി.എഫ് വടകര വിദ്യഭ്യാസ ജില്ല വൈ: പ്രസിഡന്റ്), നൗഷാദ് തീക്കുനി (ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി ജോ. സെക്രട്ടരി), അൻവർ (അധ്യാപകൻ പാതിരപ്പറ്റ യു.പി. സ്കൂൾ, പ്രസിഡന്റ് തീക്കുനി ശാഖാ യൂത്ത് ലീഗ്), അഫ്സൽ, മുംതാസ്. മരുമക്കൾ: സി.വി. സലീം (വില്യാപ്പള്ളി), സൗദ വള്ള്യാട് (വനിത ലീഗ് തീക്കുനി ശാഖ വൈസ് പ്രസിഡന്റ്), സലീന (ചേലക്കാട്), നിസ്ബത്ത് എടച്ചേരി (അധ്യാപിക ചേരാപുരം യു.പി സ്കൂൾ), കെ.കെ. ഷംന (പള്ളിയത്ത്). സഹോദരങ്ങൾ: അബ്ദുസ്സലാം മൗലവി, ഖദീജ, പരേതരായ കുഞ്ഞബ്ദുല്ല മുസ് ലിയാർ കുഞ്ഞാമിന, ബിയ്യാത്തു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് തീക്കുനി ജുമാ മസ്ജിദ്. ഖബറടക്കം കാരക്കുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.