തൃക്കരിപ്പൂർ: മത്സ്യത്തൊഴിലാളി എടാട്ടുമ്മലിലെ പരേതനായ പുതിയടവൻ കൊട്ടന്റെ ഭാര്യ കൊക്കോട്ട് കുമ്പ (90) നിര്യാതയായി. മക്കൾ: തമ്പാൻ (ഓട്ടോ ഡ്രൈവർ), ഗണേശൻ (മത്സ്യത്തൊഴിലാളി), കൃഷ്ണൻ (കെ.എസ്.ഇ.ബി ഓവർസീയർ ചോയ്യംകോട്), കുമാരി (പിലിക്കോട്), അശോകൻ (കായികാധ്യാപകൻ, ജി.എച്ച്.എസ് ചീമേനി). മരുമക്കൾ: അനിത (വെങ്ങാട്ട്) രാധാമണി (പിലിക്കോട് വയൽ), ബിന്ദു മുട്ടത്ത് (തീർഥങ്കര), ദിനേശൻ മൂത്തൽ (പിലിക്കോട് വയൽ), കെ.സി. സ്വപ്ന (മടപ്പളളി). സഹോദരങ്ങൾ: കണ്ണൻ (പ്രവാസി കാടങ്കോട്), പരേതരായ സൈനികൻ ഭാസ്കരൻ കാരണവർ, കോരൻ (കാടങ്കോട്), നാരായണൻ (കാടങ്കോട്)