കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല പലചരക്ക് മൊത്തവ്യാപാര സ്ഥാപനമായ പച്ചക്കറി സൺസ്, കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്സ് എന്നിവയുടെ സ്ഥാപകൻ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിന് സമീപം പൈ നിവാസിൽ എച്ച്. പാണ്ഡുരംഗ പൈ (75) നിര്യാതനായി. ഭാര്യ: പദ്മലത പി. പൈ. മക്കൾ: പ്രിയ ഷേണായ് (കോയമ്പത്തൂർ), പ്രശാന്ത് പൈ, പ്രവീൺ പൈ (ഇരുവരും ശ്രീറാം ട്രേഡേഴ്സ്, കോട്ടപ്പാറ). മരുമക്കൾ: ലക്ഷ്മൺ ഷേണായ് (കോയമ്പത്തൂർ), നീതു പൈ, ഗൗരി പൈ. സഹോദരങ്ങൾ: സുശീല കാമത്ത് (മുൽകി, കർണാടക), പുഷ്പ ഷേണായ് (പയ്യന്നൂർ), എച്ച്. ത്രിവിക്രം പൈ, എച്ച്. ഗുരുദത്ത് പൈ (ഇരുവരും പച്ചക്കറി സൺസ് കാഞ്ഞങ്ങാട്), പരേതരായ മീനാക്ഷി കാമത്ത്, സക്കുഭായ് കാമത്ത്.