ചെറുവത്തൂർ: കൊടക്കാട് പാടിക്കീലിലെ പരേതനായ ആനിടിൽ കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ കെ.സി. ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: കെ.സി. സരോജിനി (അന്നൂർ), കെ.സി. വേണുഗോപാൽ (ജ്യോത്സ്യർ, കാസർകോട്), കെ.സി. മാധവൻ, കെ.സി. പ്രസന്ന (ഇരുവരും പാടിക്കീൽ), കെ.സി. ലീല (തിമിരി), കെ.സി. രമേശൻ (പാടിക്കീൽ). മരുമക്കൾ: പി.യു. കൃഷ്ണ പൊതുവാൾ (അന്നൂർ), വി.കെ. ലേഖ (കാസർകോട്), എ. സീമ (പാചക തൊഴിലാളി, ഗവ. യു.പി സ്കൂൾ പാടിക്കീൽ), കെ.എ. മധു (ഓട്ടോ ഡ്രൈവർ പാടിക്കീൽ), എ. ഗോപിനാഥൻ (റിട്ട. ഐ.എസ്.ആർ.ഒ). സഹോദരൻ: പരേതനായ കെ.സി. കുഞ്ഞപ്പപൊതുവാൾ.