തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് കടവത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കെ.വി.വി. ഇബ്രാഹിം കുട്ടി (71) നിര്യാതനായി. പരേതരായ വൾവക്കാട് പുതിയ പുരയിൽ അന്തിക്കിച്ചയുടെയും കൂലേരി വലിയ പുരയിൽ റുഖിയയുടെയും മകനാണ്. ഭാര്യ: ടി.പി. നഫീസത്ത് (ഉദിനൂർ പെരിയോത്ത്). മക്കൾ: ഇർഫാന, നൗഫൽ (അബൂദബി), നിഹാൽ(ദുബൈ). മരുമക്കൾ: വി. യൂസഫ് പടന്ന, പി.സി. റിസ് വാന ഉദിനൂർ, എ.ബി. ആമിന വെള്ളാപ്പ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (ബീരിച്ചേരി), അബൂബക്കർ (മാടക്കാൽ), ബീഫാത്തിമ(കൂലേരി), കദീജ, ഹബീബ് ഉമരി (ബേക്കൽ), പരേതനായ ശാഹുൽ ഹമീദ്.