ഉദുമ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും മുൻ കെ.എസ്.ടി.എ നേതാവുമായിരുന്ന പാക്കം ഗീതാഞ്ജലി വീട്ടിലെ ജി. അംബുജാക്ഷൻ മാസ്റ്റർ (68) നിര്യാതനായി. കൊല്ലം പുനലൂർ സ്വദേശിയാണ്. മാവിലാ കടപ്പുറം ജി.എൽ.പി.എസ്, അംഗടിമുഗർ യു.പി.എസ്, പാക്കം ജി.എച്ച്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായും കൊളത്തൂർ ജി.യു.പി.എസ്, പരവനടുക്കത്തെ ചെമ്മനാട് ഈസ്റ്റ് ജി.എൽ.പി.എസ്, ചെർക്കപ്പാറ ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും ജോലിചെയ്തു.ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, കെ.എസ്ടി.എ ബേക്കൽ ഉപജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. ഗീത. മക്കൾ: എ. അനൂപ് (ഐ.ടി കമ്പനി), ഡോ. അനീഷ. മരുമക്കൾ: പ്രഭാമോൾ, സനിൽ (ഉദുമ). സഹോദരങ്ങൾ: ആനന്ദൻ, അരവിന്ദൻ, അംബിക, പരേതരായ അർജുൻ, അനിൽ.