കിനാലൂർ: കാഞ്ഞരങ്ങാട്ട് പരേതനായ അമ്മദിന്റെ ഭാര്യ ആസ്യ (90) നിര്യാതയായി. മക്കൾ: ബീരാൻ കോയ, മജീദ്, അബ്ദുറഹിമാൻ, മായൻ, ബഷീർ, ആമിനക്കുട്ടി, സൈനബ, പരേതയായ മൈമൂന. മരുമക്കൾ: ആലിക്കോയ (ഉള്ള്യേരി), നാസർ (കിനാലൂർ), നാസർ (ആവിലോറ), സൗദ, റംല, സുഹറ, സക്കീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് കിനാലൂർ പഴേടത്ത് ജുമാ മസ്ജിദിൽ.