കുന്ദമംഗലം: പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്തിന്റെ ഭാര്യ പിലാശ്ശേരി തിരുവലത്ത് എം. ബീന (57) നിര്യാതയായി. മക്കൾ: ബിനീഷ്ചന്ദ് (എസ്.ബി.ഐ മൈസൂർ ബ്രാഞ്ച് മാനേജർ), ഐശ്വര്യചന്ദ്. മരുമക്കൾ: ബിജേഷ് (കാർഷിക ഗ്രാമവികസന ബാങ്ക് താമരശ്ശേരി ബ്രാഞ്ച് മാനേജർ), നിമിഷ (കേരള പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോ, ആലപ്പുഴ). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. എക്സൈസ്), വി.സി. സദാനന്ദൻ (റിട്ട. പ്രധാനാധ്യാപകൻ), ചന്ദ്രൻ (ബിസിനസ്), ശ്രീവത്സൻ (ബിസിനസ്), മോഹനൻ, പരേതരായ ശ്രീമതി, രാജൻ. സഞ്ചയനം ചൊവ്വാഴ്ച.