പൂവാട്ടുപറമ്പ്: ആനക്കുഴിക്കര എടത്തിൽ അബ്ദുൽ ഖാദർ മുസ്ലിയാർ (72) നിര്യാതനായി.കുറ്റിക്കാട്ടൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പരീക്ഷ ബോർഡ് ചെയർമാൻ, സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെ ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്. എസ്.വൈ.എസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗം, ശാഖ കമ്മിറ്റി പ്രസിഡന്റ്, എസ്.എം.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: ഖുബൈബ്, ജുനൈദ്, റുഹൈല, ജുമൈല. മരുമക്കൾ: അശ്റഫ് കുന്ദമംഗലം, അബ്ദുസ്സമദ് കായലം, റാഹില കാരന്തൂർ, മുർഷിദ പൈങ്ങോട്ടുപുറം.