തൃശൂർ: സി.പി.ഐ പ്രവർത്തകൻ കിഴക്കേപ്പാട്ട് വാരിയത്ത് സുരേഷ് വാര്യർ (52) നിര്യാതനായി. കിഴക്കേപ്പാട്ട് വാരിയത്ത് രാധ വാരസ്യാരുടെയും (റിട്ട. അധ്യാപിക, അന്തിക്കാട് ഹൈസ്കൂൾ) കുറ്റിപ്പുറം ഏലശ്ശേരി വാരിയത്ത് ശങ്കര വാര്യരുടെയും മകനാണ്. ഭാര്യ: രജിത. സഹോദരി: കൃഷ്ണലീല.
സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.