പറമ്പിൽ ബസാർ: പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപിക മാണിയേരി ഗോകുലം വീട്ടിൽ ലീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഭരതൻ മാണിയേരി. മക്കൾ: എം. ലിജ (സ്പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ, കോഴിക്കോട്), എം. ബിഷി (ഓവർസിയർ, കോഴിക്കോട് കോർപറേഷൻ). മരുമക്കൾ: സി.കെ. ഷിജീഷ് കുമാർ (ഹെഡ് പോസ്റ്റ് ഓഫിസ്, സിവിൽ സ്റ്റേഷൻ), അനിൽകുമാർ മരക്കുളം (റവന്യൂ വകുപ്പ്, കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മി (പത്താം മൈൽ), പരേതനായ കെ. വാസു മാസ്റ്റർ (കുന്ദമംഗലം), ജാനകി (കുരുവട്ടൂർ), സുരേഷ് ബാബു (പത്താം മൈൽ). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.