വേങ്ങര: വീട്ടുമുറ്റത്ത് കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവി സഖാഫിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്കുവെട്ടിക്കുളം എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: വി. സൈഫുന്നീസ. സഹോദരങ്ങൾ: മുഹമ്മദ് മുജ്തബ, മുഹമ്മദ് സിനാൻ.