കൊടുവായൂർ: കിഴക്കേത്തല സിയാജ് മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഹാജി ഷംസുദ്ദീൻ (71) നിര്യാതനായി.
നെന്മാറ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, ദമ്മാം കെ.എം.സി.സി അംഗം, കൊടുവായൂർ യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ, കൊടുവായൂർ അർബൻ ബാങ്ക് അക്കൗണ്ടന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നൂർജഹാൻ. മക്കൾ: ഷിയാജ്, സനൂജ. മരുമക്കൾ: അഷ്റഫലി, റിഫായ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.