തുവ്വൂർ: റെയിൽവേ ട്രാക്കിന് സമീപം പുല്ല് ശേഖരിക്കുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തുവ്വൂർ കമാനത്തിങ്ങലെ കൂത്താറമ്പത്ത് ഭാസ്കരൻ നായർ (79) ആണ് മരിച്ചത്. കമാനത്തിനടുത്ത് ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം.
പശുവിന് പുല്ല് ശേഖരിക്കുന്നതിനിടെ കടന്നുപോയ ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ഭാസ്കരൻ നായരെ തട്ടിയിടുകയായിരുന്നു. കേൾവിക്കുറവുള്ള ഇദ്ദേഹം ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഭാര്യ: ഹൈമാവതി. മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള. കരുവാരകുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.