താനൂർ: പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പാടത്താഴം വീട്ടിൽ ചെറിയമാക്കാനകത്ത് കുഞ്ഞിക്കാദർ (78) നിര്യാതനായി. മലബാർ സമരനായകൻ ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ പേരമകനും പൗരപ്രമുഖനും സാമൂഹിക-സാംസ്കാരിക-മത രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
പരേതനായ ടി.പി. ഉമ്മർ ഹാജിയാണ് പിതാവ്. സാന്ത്വനം പെയിൻ & പാലിയേറ്റിവ് കമ്മിറ്റി ചെയർമാൻ, താനൂർ എം.ഇ.എസ് സ്കൂൾ ചെയർമാൻ, വാഴക്കത്തെരു മസ്ജിദ് സലാം കമ്മിറ്റി പ്രസിഡന്റ്, യൂനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അംഗം, അൽഫിത്റ മാനേജ്മെന്റ് കമ്മിറ്റി അംഗം, മസ്ജിദുൽ ഹുദ കമ്മിറ്റി അംഗം, മദ്യനിരോധന സമിതി ഏരിയ കമ്മിറ്റി രക്ഷാധികാരി, മുസ്ലിം ലീഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: സി.കെ. ആയിശുമ്മ. മക്കൾ: സൽമ, ഷബാന (അധ്യാപിക, ചെമ്പ്ര എ.എം.എൽ.പി സ്കൂൾ), അബൂബക്കർ (താനൂർ നഗരസഭ ഓഫിസ്), ഷറഫുദ്ദീൻ (മിലിറ്ററി ഹോസ്പിറ്റൽ, ഒമാൻ), ഷാഹിന, സാജിദ.
മരുമക്കൾ: എം. കുഞ്ഞിമൂസ, അൻവർ (സെക്ര, താനാളൂർ സർവിസ് സഹകരണ ബാങ്ക്), ബാവുട്ടി (വേങ്ങര), ഫിറോസ് (കുവൈത്ത്), ഷഹന (കേന്ദ്ര സെൻസസ് ബോർഡ്, തിരുവനന്തപുരം). ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തോട്ടുങ്ങൽ പള്ളി ഖബർസ്ഥാനിൽ നടക്കും.