കുഴൽമന്ദം: വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. തേങ്കുറുശ്ശി വിളയന്നൂർ ചുക്കംകോണം മണികണ്ഠൻ-ലതിക ദമ്പതികളുടെ മകൻ നിഖിലാണ് (14) മരിച്ചത്. ഒരാഴ്ച മുമ്പ് ഫുട്ബാൾ കളിക്കിടെ കാലിൽ പരിക്കേറ്റിരുന്നു. വീട്ടിൽ വിശ്രമിക്കുകയായിരുന്ന നിഖിലിന് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രി എത്തുന്നതിനു മുമ്പ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സംസ്കാരം പിന്നീട്. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ. അഖിൽ, അമൽ.