തിരൂർ: തിരൂരിലെ പൗരപ്രമുഖനും പ്രമുഖ വ്യവസായ ഗ്രൂപ്പായ എ.പി.എം സ്ഥാപനങ്ങളുടെ ഉടമയുമായ അണ്ണച്ചംപള്ളി മൊയ്തീൻ കുട്ടി ഹാജി (എ.പി. മൊയ്തുട്ടി ഹാജി -85) നിര്യാതനായി.
തിരൂർ ബസ് സ്റ്റാൻഡ് മസ്ജിദ് റഹ്മാനിയ പ്രസിഡൻറ്, തലക്കടത്തൂർ മർകസ് പ്രസിഡൻറ്, തലക്കടത്തൂർ താജുൽ ഫലാഹ് മദ്റസ പ്രസിഡൻറ്, തലപ്പറമ്പ് ഖുതുബുസ്സമാൻ പള്ളി പ്രസിഡൻറ്, തലക്കടത്തൂർ ഉമറുൽ ഫാറൂഖ് മസ്ജിദ് പ്രസിഡൻറ്, ആലിൻചുവട് ഉമർ അലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളജ് രക്ഷാധികാരി, തലക്കടത്തൂർ മഹല്ല് സമസ്ത കോഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരി, തലക്കടത്തൂർ ഗ്രേസ് പാലിയേറ്റിവ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പിതാവ്: പരേതനായ മമ്മി. ഭാര്യമാർ: ഖദീജ, സഫിയ. മക്കൾ: ഖദീജ, അബൂബക്കർ സിദ്ദീഖ്, ഉമ്മു ഹബീബ, ഹാജറ, ഉമർ, ഉസ്മാൻ, ആസിയ, മുഹമ്മദലി, നാദിറ.
മരുമക്കൾ: കുഞ്ഞാവ ഹാജി (വൈലത്തൂർ), ഡോ. ആബിദ് ഹുസൈൻ (കോഴിക്കോട്), മുഹമ്മദ് അഷ്റഫ് (ചെറുവണ്ണൂർ), ഖലീൽ കുരിക്കൾ (മഞ്ചേരി), അംജദ് ഷിബ് ലി (ചേളാരി), സീനത്ത് (കൊടിഞ്ഞി), ആസിയ ഉമർ (മാറഞ്ചേരി), ഹൈഫ (ഷൊർണൂർ), ലമിന (കൊയിലാണ്ടി).