കൂട്ടായി: കൂട്ടായി സ്വദേശിയും വെട്ടം പടിയം താമസക്കാരനുമായ നാലകത്ത് മുഹമ്മദലി (70) നിര്യാതനായി. കൂട്ടായി ഹയാത്തുൽ ഇസ്ലാം മദ്റസ സെക്രട്ടറി, കൂട്ടായി ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: സൈനബ (മംഗലം പഞ്ചായത്ത് മുൻ മെംബർ). മക്കൾ: മുഹമ്മദ് നിയാസ്, റംസിയ, നൗഫിയ, മുഫീദ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (പൊന്നാനി), തൗഫീഖ് (കടുങ്ങാത്തുകുണ്ട്), അൻവർ (ചേന്നര), മുശ്രിഫ. സഹോദരങ്ങൾ: ബഷീർ (യു.എ.ഇ), അൻവർ, നൂർജഹാൻ, സൈനബ, ഹഫ്സത്ത്.