വാടാനപ്പള്ളി: ലോഡ്ജിൽ താമസിച്ചുവരുന്ന മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. എടമുട്ടം തൊട്ടാരത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകൻ ശ്രീകുമാർ (57) ആണ് മരിച്ചത്.
വാടാനപ്പള്ളി ഫാൻസി റോഡിലെ ദോഹ ടവർ ലോഡ്ജിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു മാസമായി ഇവിടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.