എ.ആർ നഗർ: പാലമടത്തിൽചിന മഹല്ലിൽ പുതിയത്തുപുറായ സ്വദേശി പാലമടത്തിൽ പുളിക്കൽ മുഹമ്മദ്കുട്ടി ഹാജി (ബാപ്പു ഹാജി -85) നിര്യാതനായി. എ.ആർ നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്നു.
ഭാര്യമാർ: പരേതയായ സൈനബ ചെമ്പൻ, സൈനബ കൊറ്റങ്ങാടൻ (നെടിയിരുപ്പ്). മക്കൾ: അബ്ദുൽ അസീസ് എന്ന കുഞ്ഞോൻ, മൊയ്തീൻകോയ, മൻസൂർ, അജ്മൽ, അഫുലഹ്, ഫാത്വിമ, മൈമൂനത്ത്, അസ്മാബി, ഹബീബ, റുബീന, പരേതനായ സൈതലവി.
മരുമക്കൾ: കുഞ്ഞിമുഹമ്മദ് (വി.കെ പടി), മുഹമ്മദ് കുട്ടി എന്ന ചെറീത് (പുളിയംപറമ്പ്), ഷമീർ (അരീക്കോട്), കുഞ്ഞിമൊയ്തു (പുകയൂർ), ഖദീജ (കിളിനക്കോട്), തസ്രിയ (കോഴിക്കോട്), ഷിഫാന (കടലുണ്ടി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലമടത്തിൽ ചിന ജുമാമസ്ജിദിൽ.