മഞ്ചേരി: നെല്ലിപ്പറമ്പിൽ താമസിക്കുന്ന പരേതനായ എടലോളി മൊയ്തീൻ മാസ്റ്ററുടെ (റിട്ട. മഞ്ചേരി യതീംഖാന ഹൈസ്കൂൾ പ്രധാനാധ്യാപകൻ) ഭാര്യ മലയിൽതൊടി ആമിന (81) നിര്യാതയായി. റിട്ട. ഐ.എം.ജി.ഇ ആണ്.
മക്കൾ: റംല (അധ്യാപിക, അരീക്കോട് പെരുമ്പറമ്പ് സ്കൂൾ), ഇ. അജ്മൽ (എക്സിക്യൂട്ടിവ് എൻജിനീയർ, മലപ്പുറം), സാജിദ് (എൻജിനീയർ, യു.എ.ഇ), ഡോ. അസീം (യു.കെ).
മരുമക്കൾ: ഹബീബ (താനാളൂർ), ഷാനിബ അറക്കൽ (എടവണ്ണ), ജസ്റിൻ മൂപ്പൻ (കൽപകഞ്ചേരി), പരേതനായ ഇല്യാസ് കൊല്ലത്തൊടി (അരീക്കോട്). ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ചെരണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.