കാഞ്ഞിരക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ യാത്രികൻ മരിച്ചു. കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് നഗറിൽ കരിയംപുറത്ത് വീട്ടിൽ ശശിയാണ് (74) മരിച്ചത്. വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിലെ ഒന്നാംകല്ല് ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് 6.50നാണ് അപകടം.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. പരിക്കേറ്റയാളെ ആദ്യം വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
വടക്കാഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഭാഗ്യം. മക്കൾ: സജി, സിജു. മരുമക്കൾ: റെനി, അഞ്ജു.