വടക്കാഞ്ചേരി: ഓട്ടുപാറ മാനാത്ത്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം മൗലവി (84) നിര്യാതനായി. ഓട്ടുപാറ ജി.എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനാണ്. ഭാര്യ: പരേതയായ സൈനബ ടീച്ചർ.
മക്കൾ: അബ്ദുൽ ജലീൽ (ടി.വി.എസ് ഷോറൂം, അക്കിക്കാവ്), അബ്ദുൽ ലത്തീഫ് (ദുബൈ), അബ്ദുൽ ഷുക്കൂർ (ടി.വി.എസ് ഷോറൂം, ഓട്ടുപാറ), അബ്ദുൽ മുജീബ് (മലേഷ്യ), ബുഷ്റ (അറബിക് അധ്യാപിക, സി.എം.എൽ.പി.എസ് അകമ്പാടം, വടക്കാഞ്ചേരി). മരുമകൻ: ജമാൽ (അറബിക് അധ്യാപകൻ, എ.എൽ.പി.എസ് വടൂക്കര).