ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദ്-ബീന ദമ്പതികളുടെ മകൾ റിസാനയാണ് (17) മരിച്ചത്. കഴിഞ്ഞ 29ന് പാലപ്പെട്ടിയിലായിരുന്നു അപകടം.
മാതാവിന്റെ വീടായ പാലപ്പെട്ടിയിൽനിന്ന് തിരുവത്രയിലേക്ക് വരാൻ ബസ് കയറാൻ റോഡ് മുറിച്ചുകടക്കവെ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു മരണം.
ചാവക്കാട് കോമേഴ്സ് കോളജിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരൻ: റിസാൽ.
ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച പുതിയറപള്ളി ഖബർസ്ഥാനിൽ.