തിരൂർക്കാട്: ഒരാടംപാലം കൊണ്ടേത്ത് അബ്ദുറഹ്മാൻ (കുഞ്ഞുമാൻ-70) നിര്യാതനായി. റിട്ട. നേവി ഓഫിസറാണ്. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു.
പിതാവ്: പരേതനായ മരക്കാർ. മാതാവ്: പരേതയായ അരിപ്ര മച്ചഞ്ചേരി ഇമ്പിച്ചു ഹജ്ജുമ്മ. ഭാര്യമാർ: കല്ലിങ്ങൽ സഫിയ (പെരിന്തൽമണ്ണ), പരേതയായ തോടങ്ങൽ ഹഫ്സ (അരിപ്ര). മക്കൾ: ഫാത്തിമ (എറണാകുളം), ഫാഹിദ (മധുര), ഫാസിൽ (എൻജിനീയർ, ദമ്മാം). മരുമക്കൾ: അഹമ്മദ് കബീർ (മലപ്പുറം), മുഹമ്മദ് റഫീഖ് (ആലുവ), ഡോ. മുഹ്സിന ജബിൻ (കുരുവമ്പലം).
സഹോദരങ്ങൾ: മുഹമ്മദലി, സുഹറ (കുറ്റിക്കോട്), ഹുസൈൻ (ഇമേജ് ഗാർഡൻസ്), മുഹമ്മദ് ബഷീർ, മുഹമ്മദ് സലിം (ഇമേജ് മൊബൈൽസ് പെരിന്തൽമണ്ണ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് തിരൂർക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.