താനൂർ: ചിറക്കൽ കുളത്തിന് സമീപം സ്നോവൈറ്റിൽ താമസിക്കുന്ന ഉസ്നാൽ വീട്ടിൽ അബ്ദുറഹിമാൻ (കുഞ്ഞിമോൻ-65) നിര്യാതനായി. തെയ്യാല റോഡ് ജങ്ഷനിലെ ദയാ ഹൈപ്പർ ഫാർമ ഉടമയാണ്. വാഴക്കത്തെരുവിൽ തുണിക്കടയുടമയും സൗദി അറേബ്യയിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: കെ.പി. നസീറ (തലക്കടത്തൂർ). മക്കൾ: ഹസ്സൻ റനീസ് (ലക്സ്ട്ര, തിരൂർ), ഡോ. മുഹമ്മദ് റിജാസ് (മലപ്പുറം), റാസി(വിദ്യാർഥി). മരുമക്കൾ: സുമയ്യ, ആയിഷ. സഹോദരങ്ങൾ: ഡോ. യു.വി.കെ. മുഹമ്മദ് (റിട്ട. സുവോളജി വിഭാഗം തലവൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഇബ്രാഹിം കുട്ടി (പരപ്പനങ്ങാടി), ഹംസക്കോയ (ജാസ്ക്കൊ വളം ഡിപ്പോ താനൂർ ), റഫീഖ്, സൈനബ, ഫാത്തിമ, ഉമ്മു ആത്തിക്ക, സിനി, പരേതനായ അഡ്വ. യു.വി. ഉസ്മാൻ കോയ (റിട്ട. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ).