വണ്ടൂർ: വാണിയമ്പലം ചേരിങ്ങാപ്പൊയിൽ പെരുമുണ്ട അബ്ദുൽ റസാഖ് (71) നിര്യാതനായി. കേരള ഇസ്ലാമിക് മിഷൻ പ്രവർത്തകനും ജമാഅത്തെ ഇസ് ലാമി വാണിയമ്പലം യൂനിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: അത്തിയ. മക്കൾ: ഫെമില, മുബഷിർ, മുസൈന. മരുമക്കൾ: മുജീബ് റഹ്മാൻ (താളിയംകുണ്ട്), സഫർ (രാമനാട്ടുക്കര), സുഹൈല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.