നീലേശ്വരം: ആലിൻകീഴിലെ ഓട്ടോഡ്രൈവർ വൈനിങ്ങാലിലെ പ്രസാദ് (47) നിര്യാതനായി. വൈനിങ്ങാലിലെ ടി.സി. കുഞ്ഞിരാമന്റെയും പരേതയായ പത്മാവതിയുടെയും മകനാണ്. ഭാര്യ: ദിവ്യ (പരപ്പ). മക്കൾ: പ്രണവ്യ (വിദ്യാർഥി ഗവ. ടെക്നിക്കൽ സ്കൂൾ ചെറുവത്തൂർ), പ്രണവ് (വിദ്യാർഥി ജി.എച്ച്.എസ്.എസ് കക്കാട്ട്). സഹോദരങ്ങൾ: സുശീല, രമ, മുരളി, പരേതനായ ജയൻ.