കാവനൂർ: വാക്കാലൂർ പരേതനായ താൾ തൊടിക സൈതലവി ഹാജിയുടെ മകൻ അബ്ദുൽ മജീദ് (64) നിര്യാതനായി. മുസ്ലിം ലീഗ് നേതാവും കാവനൂർ പഞ്ചായത്ത് ബോർഡ് മുൻ അംഗവും മുൻ വാക്കാലൂർ മഹല്ല്, മദ്റസ കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യമാർ: പരേതയായ ഉമ്മാച്ചക്കുട്ടി, അസ്മാബി.
മക്കൾ: അഫ്സത്ത്, മുംതാസ്, ഷിജിന, ഷബ്ന, ജൻഷർ. മരുമക്കൾ: മുഹമ്മദ് പൂളപ്പൊയിൽ, ഉസ്മാൻ കോയ കൊടുവള്ളി, അബ്ദുൽ ഗഫൂർ നാലകത്ത് അകമ്പാടം, മുജീബ് റഹ്മാൻ യു.കെ കാരശ്ശേരി, ജവാഹിറ വണ്ടൂർ.