ഷൊർണൂർ: മുൻ മന്ത്രി പന്തളം സുധാകരന്റെ ഭാര്യയുടെ മാതാവും ഷൊർണൂർ ഗണേശ്ഗിരി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയുമായിരുന്ന കെ. ശാരദ (92) തിരുവനന്തപുരം കുമാരപുരം സൂര്യനഗറിലെ അരവിന്ദത്തിൽ നിര്യാതയായി.
കേരള കലാമണ്ഡലം മുൻ സെക്രട്ടറിയും എഴുത്തുകാരനും വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പരേതനായ പനയൂർ സി. ശങ്കരൻകുട്ടിയുടെ ഭാര്യയാണ്.
മക്കൾ: അജിത, അഡ്വ. പ്രഭാശങ്കർ (ഷൊർണൂർ), ഡോ. സുജാത (മെഡിക്കൽ കോളജ്, തിരുവനന്തപുരം). മറ്റു മരുമക്കൾ: ഡോ. എസ്.പി. രഞ്ജിത, ഡോ. പി.ജി. വേണുഗോപാൽ (ഗോകുലം മെഡിക്കൽ കോളജ്).