പട്ടാമ്പി: പ്രമുഖ വ്യാപാരിയും പട്ടാമ്പിയിലെ ആദ്യകാല മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് എം.ഡിയും മഠത്തിൽ ഹോം നീഡ്സ് ഉടമയുമായിരുന്ന കക്കടത്ത് മഠത്തിൽ കെ.ആർ. ഗോപാലകൃഷ്ണൻ (59) നിര്യാതനായി.
ആർ.എ.എം അസോസിയേറ്റ് ഏജൻസി നടത്തിവരുകയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന കൗൺസിൽ അംഗം, കേരള ബ്രാഹ്മണസഭ സംസ്ഥാന സെക്രട്ടറി, പട്ടാമ്പി യൂനിറ്റ് മുൻ പ്രസിഡന്റ്, പട്ടാമ്പി റോട്ടറി ക്ലബ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നാരായണി. മക്കൾ: വർഷ, രാമൻ. മരുമകൻ: ശ്രീനാഥ്. സഹോദരങ്ങൾ: കെ.ആർ. സുബ്രഹ്മണ്യൻ (എ.ബി.ടി പാർസൽ സർവിസ്), കെ.ആർ. നാരായണസ്വാമി (നഗരസഭ കൗൺസിലർ), കെ.ആർ. ഹരിഹരൻ, അഡ്വ. ഗിരി അയ്യർ (ഒറ്റപ്പാലം).