മഞ്ചേരി: 22ാം മൈൽ മുസ്ല്യാരകത്ത് അഡ്വ. എം.എം. അഷ്റഫ് (63) നിര്യാതനായി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുൻ ജില്ല ട്രഷററും മഞ്ചേരി മെഡിക്കൽ കോളജ് പ്രഥമ പി.ടി.എ പ്രസിഡന്റുമായിരുന്നു.
ഭാര്യ: കെ. ഹമീദ (റിട്ട. അധ്യാപിക, സി.എച്ച് എം.കെ.എച്ച്.എസ്.എസ് കാവനൂർ). മക്കൾ: ഡോ. ആയിഷ വർദ (മിംസ് ആശുപത്രി, കോഴിക്കോട്), ഡോ. അഷ്റഫ് വാസിൽ (മലബാർ ആശുപത്രി മഞ്ചേരി, ഡോ. ആയിഷ വഫ (മഞ്ചേരി മെഡിക്കൽ കോളജ്).
മരുമക്കൾ: ഡോ. യു.കെ. ഷാക്കിർ (ജനസേവ ആശുപത്രി, പരപ്പനങ്ങാടി), ഫഹിം (വാഴക്കാട്), ഡോ. ഷഹർസാദ് (മഞ്ചേരി മെഡിക്കൽ കോളജ്).