ബദിയഡുക്ക: ബദിയഡുക്ക ടൗണിലെ അക്ഷയ ഫാന്‍സി ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി ബദിയഡുക്ക യൂനിറ്റ് കമ്മിറ്റി അംഗവുമായ ശ്രീനിവാസ റാവു (65) നിര്യാതനായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സക്കായി പോയതാണ്.
രാത്രിയോടെ നില ഗുരുതരമായി മരണത്തിന് കീഴടങ്ങി. ഭാര്യ: പുഷ്പ രാജീവി. മക്കള്‍: റോഷന് കിരണ്‍, രചന. മരുമക്കള്‍: അഞ്ജു, ഡോ. യശസ്സ് (സൈപ്പങ്കള).