കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറലും കേരളത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സും മാതൃഭൂമി ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമായിരുന്ന എം. രത്നസിങ്ങിന്റെ ഭാര്യ സാവിത്രി രത്നസിങ് (89) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കോഴിക്കോട്ടെ ജാനകി റാം മോട്ടോഴ്സ് ഉടമ പരേതനായ എം.കെ. പത്മനാഭന്റെയും ജാനകിയുടെയും മകളാണ്.
മക്കൾ: ഷെറിന് ഗംഗാധരന് (മാതൃഭൂമി ഡയറക്ടര്‍), നസ്റിന് ശശിധരന്, ഷാമറിന് രാജേന്ദ്രന്, കോഴിക്കോട് ബാറിലെ സീനിയര്‍ അഭിഭാഷകന് എം. ഷഹീര്‍ സിങ്.
മരുമക്കൾ: ‘മാതൃഭൂമി’ മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായിരുന്ന പരേതനായ പി.വി. ഗംഗാധരൻ, കോഴിക്കോട്ടെ പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ സി.സി ബ്രദേഴ്സ് ഉടമയായ ചോലപ്പുറത്ത് ശശിധരൻ, ടി.ജി. രാജേന്ദ്രൻ ഹൈകോടതി അഭിഭാഷകന് (മാതൃഭൂമി ഡയറക്ടര്‍), സീത (സിന്ധു).
സഹോദരങ്ങള്‍: പരേതനായ അച്യുതാനന്ദന് (ഈയ്യാട്), കെ.ടി. സത്യഭാമ രാഘവന് (കോഴിക്കോട്), അഡ്വ. സുമതി ദണ്ഡപാണി (എറണാകുളം), എം.കെ. സുനീതി (ബംഗളൂരു), ഡോ. സുബ്ബലക്ഷ്മി (കൊയിലാണ്ടി), സരയു നാരായണന് (കോഴിക്കോട്), എം.കെ. മോഹന്‍ദാസ് (ജാനകി റാം മോട്ടോഴ്സ്), എം.കെ. ഷീല ബാലറാം (തൃശൂര്‍), പരേതയായ എം.കെ. സുഷമ (ഒറ്റപ്പാലം), എം.കെ. ഷൈമ (കൊല്ലം) , അഡ്വ. എം.കെ. സുചിത്ര ഭാസ്കരന് (കോഴിക്കോട്). മുന്‍ അഡ്വക്കറ്റ് ജനറല്‍ പരേതനായ കെ.പി. ദണ്ഡപാണി സഹോദരിയുടെ ഭര്‍ത്താവാണ്.