തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ നാട്ടുകൽ അമ്പത്തി അഞ്ചാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചാവക്കാട് സ്വദേശിയും അമ്പത്തി അഞ്ചാം മൈലിലെ മരമില്ല് ജീവനക്കാരനുമായ ചാവക്കാട് കണ്ടാണശേരി ചൊവ്വല്ലൂർ രായൻ മരക്കാർ വീട്ടിൽ അബ്ദുറഹ്മാനാണ് (55) മരിച്ചത്. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. പോക്കറ്റ് റോഡിൽനിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന അബ്ദുറഹ്മാൻ ഓടിച്ച കാറിൽ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. തകർന്ന കാറിൽനിന്നും നാട്ടുകാർ ചേർന്ന് അബ്ദുറഹ്മാനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൽമ. മക്കൾ: ആസിഫ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് മുറത്ത്.