ചെർപ്പുളശ്ശേരി: മോഴികുന്നത്തുമന അഷ്ടമൂർത്തി നമ്പൂതിരി (76) നിര്യാതനായി. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 48 വർഷത്തോളം മേൽശാന്തിയായിരുന്നു. ഭാര്യ: പെരിന്തൽമണ്ണ എരവിമംഗലം പെരുമന ഇല്ലത്തെ സാവിത്രി അന്തർജനം (റിട്ട. അധ്യാപിക, കുന്നപ്പള്ളി എ.യു.പി സ്കൂൾ). മക്കൾ: എം. സീന (അധ്യാപിക എ.യു.പി.എസ് ചെമ്മല), എം. ശ്രീദ. മരുമക്കൾ: മധു പരുത്തി, രാജീവ് നല്ലേടത്ത്. സഹോദരങ്ങൾ: പടിഞ്ഞാറ്റുമുറി പയ്യപ്പിള്ളി മന സരോജം, മരത്തംകോട് അകഴിമന സാവിത്രി, ശ്രീമൂലനഗരം വെടിയൂർമന ദേവകി, അങ്കമാലി കൈപ്പിള്ളിമന ആര്യ, വെള്ളിനേഴി തേലക്കാട്ട് മന സുനന്ദ, പരേതനായ നാരായണൻ നമ്പൂതിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെർപ്പുളശ്ശേരി മോഴികുന്നത്തുമന വളപ്പിൽ.