കൊടുങ്ങല്ലൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ശ്രീനാരായണപുരം പതിയാശ്ശേരി സ്വദേശി തുളുവാൻശേരി ടി.കെ. ഇബ്രാഹിം ഹാജി (85) നിര്യാതനായി.
എസ്.എൻ പുരം പഞ്ചായത്തംഗം, യു.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവീനർ, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, ജില്ല പ്രവർത്തക സമിതി അംഗം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കയ്പമംഗലം നിയോജക മണ്ഡലം ട്രഷറർ, സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം പ്രസിഡന്റ്, എം.ഇ.എസ് താലൂക്ക് ജോ. സെക്രട്ടറി, പള്ളിനട എം.എ.ആർ.എം സ്കൂൾ പി.ടി.എ പ്രസിഡന്റ്, പതിയാശ്ശേരി മുഹിയിദ്ദീൻ ജുമാമസ്ജിദ് കമ്മറ്റി പ്രസിഡന്റ്, പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം പതിയാശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: സുഹറ. മക്കൾ: ശാഫിയ, സജീന, ഫാസിൽ ഇബ്രാഹിം. മരുമക്കൾ: ഹാഷിം (ഗൾഫ്), ഷിയാസ്, ഫാദിയ.