ചങ്ങരംകുളം: മൂക്കുതല വടക്കുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പിൽ മുഹമ്മദിനെ (64) പള്ളിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മൂക്കുതല ലഡാക്ക് മുക്ക് സലഫി മസ്ജിദിലെ ഹാളിലെ സീലിങ് ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുഹമ്മദ് റാസൽഖൈമയിൽ നഖീൽ പോസ്റ്റ് ഓഫിസിൽ ദീർഘകാലം ജോലി ചെയ്തിരുന്നു.
ഭാര്യ: ആയിഷ. മക്കൾ: സൈനൂർ (റാസൽഖൈമ പോസ്റ്റ് ഓഫിസ്), റംസിയ, ഫൗസിയ. മരുമകൾ: സാലിഹ.