പൂക്കോട്ടുംപാടം: പിലാക്കോട്ടുപാടം മൊടവൻകുലവൻ അമീറിന്റെ മകൻ മുഹമ്മദ് നിഷാൽ (18) ബൈക്കിൽനിന്ന് വീണ് മരിച്ചു. പൊട്ടിക്കല്ലിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. വിനോദസഞ്ചാര കേന്ദ്രമായ ടി.കെ കോളനിയിൽനിന്ന് സുഹൃത്തിനൊപ്പം മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ടതോടെ പിറകിലിരിക്കുകയായിരുന്ന നിഷാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ബുധനാഴ്ച ഖബറടക്കും. മാതാവ്: കൗലത്ത്. സഹോദരങ്ങൾ: ഉനൈസ്, ഉവൈസ്, മിസ്ബ. കരുളായി കെ.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് നിഷാൽ.