അരിമ്പൂർ: അരിമ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പാവറട്ടിക്കാരൻ ആന്റണി (അന്തോണി -75) നിര്യാതനായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആലീസ്. മക്കൾ: ടിറ്റോ, സിബി, ബിറ്റോ. മരുമക്കൾ: ജിനി, ഡോൺ, സിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.