പെരുമ്പിലാവ്: നാടൻപാട്ട് കലാകാരനും മേക്കപ്പ് മാനുമായ തിപ്പിലശ്ശേരി കോത്തുള്ളി വീട്ടിൽ സുമേഷ് (42) നിര്യാതനായി. ഹ്രസ്വ സിനിമ സംവിധായകനും സിനിമ, നാടക നടനുമായ അഭിനയ ഗഫൂറിന്റെ ശിഷ്യനാണ്. 13 വർഷത്തോളമായി അഭിനയ ഗഫൂറിന്റെ സ്ഥാപനത്തിൽ ആർട്ടിസ്റ്റും മേക്കപ്പ്മാനും നാടൻപാട്ട് കലാകാരനുമായി ജോലി ചെയ്യുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്താൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഏഴരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതരായ സുബ്രഹ്മണ്യൻ-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: നീതു. മക്കൾ: അർച്ചന, അതുൽ കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച 11ന് കരിക്കാട് ഷണ്മുഖപുരം ശ്മശാനത്തിൽ.