തൃക്കരിപ്പൂർ: പി.പി. ഉമറിന്റെ ഭാര്യ ബീരിച്ചേരി കഞ്ചിയിലെ വി.പി. കുഞ്ഞാമിന (50) നിര്യാതയായി. പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും വി.പി. സാറുമ്മയുടെയും മകളാണ്. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെംബർ, എ.ഡി.എസ് സെക്രട്ടറി, തൊഴിലുറപ്പ് മേറ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മക്കൾ: മുഹമ്മദ് അസ്ലം (ക്വാളിറ്റി ട്രേഡേഴ്സ്, തൃക്കരിപ്പൂർ), അസ്ന. മരുമക്കൾ: എ. ശർമിയ (ഏഴോം), ശാക്കിർ (വൾവക്കാട്). സഹോദരങ്ങൾ: മൈമൂന, ആയിഷ, പരേതരായ അബ്ദുറഹിമാൻ, മറിയം.