കാഞ്ഞങ്ങാട്: കാരാട്ടുവയലിൽ താമസിക്കുന്ന സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ വി.വി. കാർത്യായനിക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. വിജയൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: ഷൈനി (മണിയൂർ അധ്യാപിക), പ്രതീഷ് (പോപുലർ, കാഞ്ഞങ്ങാട്). മരുമക്കൾ: ഷിജിത്, ദിവ്യ (മൃഗസംരക്ഷണ വകുപ്പ്). സഹോദരങ്ങൾ: ഭാനുമതി, സുഭദ്ര, രമണി, പരേതനായ രാമകൃഷ്ണൻ.