നാദാപുരം: സാമൂഹിക പ്രവർത്തകനും നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ (വയൽ സ്കൂൾ) റിട്ട. പ്രധാനാധ്യാപകനുമായ മൊയിലോത്ത് കണ്ടി ഖാദർ കുട്ടി മാസ്റ്റർ (89) നിര്യാതനായി. നാദാപുരം വലിയ ജുമാമസ്ജിദ് പ്രസിഡന്റ്, ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, എം.വൈ.എം യതീംഖാന പ്രസിഡന്റ്, വാണിമേൽ എം.യു.പി സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കരയത്ത് മറിയം ഹജ്ജുമ്മ. മക്കൾ: നാസർ ഹാജി (നാദാപുരം എം.ഇ.ടി കോളജ് ചെയർമാൻ), അഷ്റഫ് (ദുബൈ), ജമീല ഹജ്ജുമ മേപ്പിലാച്ചേരി, ഹസീന (നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), സാജിദ (കംഫർട്ട് ട്രാവൽസ് കോഴിക്കോട്). മരുമക്കൾ: റാബിയ, സബീന (ദുബൈ), ബഷീർ മേപ്പിലാച്ചേരി, കെ.വി. അസീസ് (ദുബൈ), സി.കെ.കെ. അബ്ദുല്ല (കംഫർട്ട് ട്രാവൽസ് എം.ഡി). സഹോദരങ്ങൾ: അബൂബക്കർ, മാമി ഹജ്ജുമ്മ, റംല, പരേതനായ മമ്മു.