പേരാമ്പ്ര: ആവള പൊറ്റയിൽ മൊയ്തു ഹാജി (93) നിര്യാതനായി. ആവള ചെറുവോട്ട് കുന്നത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ദാറുനജാത്തുൽ ഇസ് ലാം മദ്റസ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആവള കമ്പവലി ടീം അംഗവുമായിരുന്നു. ഭാര്യ: നബീസ മമ്പള്ളി (ചേനായി). മക്കൾ: റിയാസ് (മലഞ്ചരക്ക് കച്ചവടം, പള്ളിയത്ത്), റഷീദ് (മഹാറാണി, പേരാമ്പ്ര). മരുമക്കൾ: മുബീന (തിരുവള്ളൂർ), സാജിദ (തീക്കുനി). സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം പൊറ്റയിൽ, കുഞ്ഞബ്ദുല്ല പൊറ്റയിൽ, പാത്തുമ്മ താഴവളപ്പിൽ (ചെറുവണ്ണൂർ), കുഞ്ഞാമി (പൂളക്കൂൽ).